Tuesday, May 28, 2013

ആധാര്‍ കാര്‍ഡുകള്‍ ഓണ്‍ലൈനില്‍ ലഭിക്കാന്‍

ആധാര്‍ കാര്‍ഡ് ലഭിക്കാത്തവര്‍ക്ക് സ്വയം ഇ-ആധാര്‍ നേടാം

ആധാര്‍ കാര്‍ഡ് ലഭിക്കാത്തവര്‍ക്ക് സ്വയം ഇ-ആധാര്‍ നേടാം
 ആധാര്‍ കാര്‍ഡിനായി രജിസ്റ്റര്‍ ചെയ്തിട്ടും ഇതുവരെയും കാര്‍ഡ്  ലഭിക്കാത്തവര്‍ ഉണ്ട്. അങ്ങനെയുള്ളവര്‍ക്ക്  ആധാര്‍ കാര്‍ഡുകള്‍ തപാലില്‍ ലഭിക്കുന്നതിന് മുമ്പ് ഇ-ആധാര്‍ നമ്പര്‍ ഓണ്‍ലൈനില്‍ ലഭിക്കാന്‍ യു.ഐ.ഡി.എ.ഐ സൗകര്യമൊരുക്കിയിരുന്നു. ഇ-ആധാര്‍ കാര്‍ഡുകള്‍ ലഭിക്കുന്നതിന് www.uidai.gov.in , www.eaadhaar.uidai.gov.in/eDetails.aspx സന്ദര്‍ശിച്ച് അതിനുശേഷം നിങ്ങള്‍ക്ക് ലഭിച്ച രസീതില്‍ രേഖപ്പെടുത്തിയിരിക്കുന്ന  എന്‍റോള്‍മെന്‍റ് നമ്പര്‍, തീയതി, സമയം,വീട്ടുപേര്,പിന്‍കോഡ് തുടങ്ങിയ വിവരങ്ങള്‍ നല്‍കിയാല്‍ ഇ-ആധാര്‍ പ്രിന്‍റ് എടുക്കാം. ആധാര്‍ കാര്‍ഡിനു തുല്യമായ നിയമസാധുത ഇ-ആധാറിനുണ്ടാകും. രജിസ്ട്രേഷനുമായി ബന്ധപ്പെട്ട സംശയങ്ങള്‍ നിവാരണം ചെയ്യാന്‍ 1800-4251-1800 എന്ന ടോള്‍ഫ്രീ നമ്പറില്‍ ബന്ധപ്പെടണം. സര്‍ക്കാറിന്‍െറ സിറ്റിസണ്‍ കോള്‍സെന്‍റര്‍ (നമ്പര്‍: 0471 155300, 2474200) വഴി ആധാര്‍ എന്‍റോള്‍മെന്‍റുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ലഭിക്കും

1 comment:
Write comments

Services

More Services

WELCOME TO LOGINVIDYA
© 2014 LOGINVIDYA. Designed by Bloggertheme9 | Distributed By Gooyaabi Templates
Powered by Blogger.