Friday, April 04, 2014

ഭൂമിയുടെ ന്യായവില അറിയാൻ


കേരളത്തിലെ ഭൂമിയുടെ ന്യായവില കണ്ടെത്താൻ സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന സംവിധാനമാണ് ഐജിആർ ഡോട് കേരളഡോട് ജിഒവി ഡോട് ഇൻ (igr.kerala.gov.in ). ഈ വെബ്സൈറ്റിലെ സംവിധാനം ഉപയോഗിക്കുന്നതിനായി ഇതിൽ പ്രവേശിച്ചശേഷം തന്നിട്ടുള്ള മെനുവിൽ നിന്ന് ആദ്യാമായി ജില്ല തിരഞ്ഞെടുക്കുക.അതിനുശേഷം ആർഡിഒ , അതിനുശേഷം താലൂക്ക്,വില്ലേജ്,ദേശം,എന്നീക്രമത്തിൽ തിരെഞ്ഞെടുത്തതിനുശേഷം,ലാൻഡ്ടൈപ്പും സർവ്വേ നമ്പരും നൽകുക. എന്നിട്ട് വ്യൂ ബട്ടനിൽ ക്ലക്ക് ചെയ്താൽ നൽകിയ സർവ്വേ നമ്പരുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ലിസ്റ്റ് ചെയ്യും. അതിൽ നിന്നും നമ്മളുടെ ഭൂമിയുടെ ന്യായവില കണ്ടെത്താൻ കഴിയും . ഇനി സർവ്വേ നമ്പർ അറിയില്ല എങ്കിൽ ബാക്കിയുള്ള വിവരങ്ങൾ നൽകിയാൽ ആ ദേശവുമായി ബന്ധപ്പെട്ട എല്ലാ സർവ്വേ നമ്പരും ലിസ്റ്റ് ചെയ്യുന്നതാണ്. ഭൂമി വാങ്ങുവാൻ ഉദ്ദേശിക്കുന്നവർക്ക് വളരെ പ്രയോജനപ്രദമാണ് ഈ വെബ്സൈറ്റ്. ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം ഡൌൺലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് ഈ വെബ്സൈറ്റിൽ തന്നെ നൽകിയിട്ടുണ്ട്.


No comments:
Write comments

Services

More Services

WELCOME TO LOGINVIDYA
© 2014 LOGINVIDYA. Designed by Bloggertheme9 | Distributed By Gooyaabi Templates
Powered by Blogger.