Tuesday, September 04, 2012

ഫ്രീ എസ്.എം.എസ് സര്‍വ്വീസുകള്‍

കാശുമുടക്കി മൊബൈലുകളില്‍ നിന്ന് മെസേജയക്കുന്നവരാണ് ഏറെ. എന്നാല്‍ ഇന്‍റര്‍നെറ്റ് കണക്ഷനുണ്ടെങ്കില്‍ പ്രത്യേകിച്ച് കാശുമുടക്കൊന്നുമില്ലാതെ മെസേജയക്കാവുന്ന വെബ്സൈറ്റുകള്‍ ഏറെക്കാലമായി നിലവിലുണ്ട്. ചില സര്‍വ്വീസുകള്‍ ഇന്ത്യയില്‍ മാത്രം മെസേജ് സര്‍വ്വീസിങ്ങ് നടത്തുമ്പോള്‍ ചിലതില്‍ വിദേശങ്ങളിലേക്കും അയക്കാന്‍ സാധിക്കും . ചില സൈറ്റുകളിതാ.
FullOnSMS - സൗജന്യമായി മെസേജ് അയക്കാവുന്ന ഈ സൈറ്റ് ഇന്ത്യയിലെ ലീഡിങ്ങ് ഫ്രീ മെസേജിങ്ങ് വെബ്സൈറ്റാണ്. വളരെ ഫാസ്റ്റായി വര്‍ക്ക് ചെയ്യുന്ന ഇതില്‍ ഗ്രൂപ്പുകള്‍ ക്രിയേറ്റ് ചെയ്യാനും സാധിക്കും.

YouMint- ഫ്രീ മെസേജിങ്ങിനൊപ്പം ഗിഫ്റ്റ് കൂപ്പണുകളും നല്കുന്നു.


Way2SMS - ഗ്രൂപ്പ് മെസേജിങ്ങ്, ഇമെയില്‍ അലെര്‍ട്ട്, മൊബൈല്‍ റീചാര്‍ജ്ജിങ്ങ് തുടങ്ങിയ സൗകര്യങ്ങളുമുള്ള ലീഡിങ്ങ് വെബ്സൈറ്റ്.


SMS440 - 440 കാരക്ടറുള്ള മെസേജ് അയക്കാന്‍ സഹായിക്കുന്ന വെബ് സൈറ്റ്.


SendFreeSMS -ലോകമെങ്ങും മെസേജ് അയക്കാം. നമ്പറിനൊപ്പം കണ്‍ട്രികോഡ് ചേര്‍ക്കുക. കാരക്ടര്‍ ലിമിറ്റ് 140.


SeaSMS- ഫ്രീ മെസേജും, എം.എം.എസും അയക്കാന്‍ സാധിക്കും. എല്ലാ രാജ്യങ്ങളിലേക്കും അയക്കാം. രാജ്യം മാപ്പില്‍ നിന്ന് സെലക്ട് ചെയ്യുക.


FreeSMSTous- 150 കാരക്ടര്‍ മെസേജ് അയക്കാം.


No comments:
Write comments

Services

More Services

WELCOME TO LOGINVIDYA
© 2014 LOGINVIDYA. Designed by Bloggertheme9 | Distributed By Gooyaabi Templates
Powered by Blogger.