Thursday, April 18, 2013

റിമോട്ട് ഡെസ്ക്ടോപ്പ് സോഫ്റ്റ്‌വെയര്‍

നിങ്ങള്‍ക്ക് നല്ല സുഹൃത്തുക്കള്‍ ഉണ്ടെങ്കില്‍ അവരുടെ കമ്പ്യൂട്ടര്‍ കമ്പ്ലയിന്റ് ആയാല്‍ ഇന്റെര്‍നെറ്റ് കണക്ഷനും ഉണ്ടെങ്കില്‍ എത്ര ദൂരെയിരുന്നും നന്നാക്കം,ഒരു ടെക്നീഷ്യന്റെ സഹായമൊന്നും ഇല്ലാതെ തന്നെ.
ദൂരെയിരുന്നു കൊണ്ട് കമ്പ്യൂട്ടര്‍ നിയന്ത്രിക്കുക എന്ന്‍ കേള്‍ക്കുംബോള്‍ നിങ്ങളുടെ മനസ്സിലേക്കോടിയെത്തുന്നത് ടീം വ്യൂവര്‍ ആണെന്ന്‍ എനിക്കറിയാം,എന്നാല്‍ ഇവന്റെ പേരു അതല്ല,ആമ്മി അഡ്മിന്‍ എന്നാണു,ഇതു ഒരു ലൈറ്റ് വെയ്റ്റ് പ്രോഗ്രാം ആണു,അതായത് വെറും 713 കെ ബി മാത്രം,അതു മാത്രമോ ഇതിന്റെ മറ്റൊരു പ്രത്യേകത ടീം വ്യൂവര്‍ ഓരോ തവണയും ഓപ്പണ്‍ ആക്കിയാല്‍ പാസ്സ് വേഡ് മാറുമല്ലോ പക്ഷേ ഇവനു പാസ്സ് വേഡ് വേണ്ട,എന്നാല്‍ അനുവാദം ഇല്ലാതെ നിങ്ങളുടെ സിസ്റ്റവുമായ് കണക്റ്റ് ആവുകയുമില്ല
 ഇവനെ വേണ്ടവര്‍ ഇവിടെ അമര്‍ത്തിച്ചവിട്ടിക്കോ
ഇനി നമുക്കിതെങ്ങിനെ പ്രവര്‍ത്തിപ്പിക്കാമെന്ന്‍ നോക്കാം
ഇതു ഇന്‍സ്റ്റാള്‍ ചെയ്യേണ്ട ആവശ്യമില്ല,ഡൌണ്‍ ലോഡ് ചെയ്ത ഫയല്‍ ഓപ്പണ്‍ ആക്കിയാലിങ്ങനെ കാണാം
ആരെയാണൊ സഹായിക്കേണ്ടത് അയാളുടെ കമ്പ്യൂട്ടറിലും ഇവന്‍ ഉണ്ടായിരിക്കണം,അവരോട് ഇവനെ ഓപ്പണ്‍ ആക്കി അവരുടേതില്‍ കാണുന്ന ഐ ഡി ചോദിച്ച് വാങ്ങുക (ഇടത് വശം കാണുന്നതാണത് )
ആ ഐ ഡി നിങ്ങളുടെ കമ്പ്യൂട്ടറില്‍ ആമിയില്‍ വലത് വശത്ത് നല്‍കി കണക്റ്റ് എന്നമര്‍ത്തിയാല്‍ അവരുടെ കമ്പ്യൂട്ടറില്‍ അനുമതിക്കായ് ഒരു സന്ദേശം ചെല്ലും
അവരത് സ്വീകരിച്ചാല്‍ നിങ്ങള്‍ക്ക് അവരുടെ കമ്പ്യൂട്ടര്‍ സ്ക്രീന്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ ദൃശ്യമാകും,ഒപ്പം അവരുമായ് സംസാരിക്കാന്‍ വോയ്സ് ചാറ്റും ഇതില്‍ ഉണ്ട്

No comments:
Write comments

Services

More Services

WELCOME TO LOGINVIDYA
© 2014 LOGINVIDYA. Designed by Bloggertheme9 | Distributed By Gooyaabi Templates
Powered by Blogger.