Monday, March 25, 2013

ബൈദു പി സി ഫാസ്റ്റര്‍

നെറ്റ് ഉപയോഗിക്കുന്നവര്‍ക്കും കമ്പ്യൂട്ടര്‍ ഓഫീസ് ആവശ്യങ്ങള്‍ക്കു ഉപയോഗിക്കുന്നവര്‍ക്കും അത്യാവശം വേണ്ട ഒരു സോഫ്റ്റ്‌വെയറാണിന്നു ഞാന്‍ പരിചയപ്പെടുത്തുന്നത്,ഇതിന്റെ പ്രവര്‍ത്തനം ഏകദേശം സി ക്ലീനറിനു തുല്യമാണു,എന്നാല്‍ കുറച്ച് കൂടുതല്‍ ഗുണങ്ങളുമുണ്ട്,എന്തൊക്കെ ആണിതിന്റെ പ്രത്യേകതകളെന്നു നോക്കാം അതിനു മുന്‍പായി ഈ സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക .ഇതു ഫ്രീ വെയര്‍ ആണു,അതായത് കീ ആവശ്യമില്ല,ക്രാക്കും ചെയ്യണ്ട,

ഡൌണ്‍‌ലോഡ് ചെയ്ത ഫയലില്‍ ഡബിള്‍ ക്ലിക്ക് ചെയ്തു ഇന്‍സ്റ്റാള്‍ ചെയ്യാം..ഇനി ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന്റെ സ്ക്രീന്‍ ഷോട്ട് കാണാം
ആവശ്യമെങ്കില്‍ ഇന്‍സ്റ്റാള്‍ ആകുന്ന ലൊക്കേഷന്‍ മാറ്റിക്കൊടുക്കാം
ഇന്‍സ്റ്റാളിങ്ങ് കഴിഞ്ഞു
ഇതുവരെ സിസ്റ്റം ട്യൂണിങ്ങ് സോഫ്റ്റ്‌വെയറുകള്‍ ഒന്നും നിങ്ങള്‍ ഉപയോഗിച്ചിട്ടില്ല എങ്കില്‍ ഈ സോഫ്റ്റ്‌വെയര്‍ ഓപ്പണാക്കിയാല്‍ സിസ്റ്റം സ്റ്റാറ്റസ് റിസ്ക് എന്ന്‍ കാണിക്കും,അപ്പോള്‍ ക്യുക്ക് കെയര്‍ എന്നതില്‍ ക്ലിക്ക് ചെയ്യുക
പാഴ് ഫയലുകള്‍ ( ജങ്ക് ഫയലുകള്‍ ) സ്കാന്‍ ചെയ്തു വിവരം കാണിക്കുന്നു
അടുത്തതായി മുകളില്‍ ക്ലീനര്‍ എന്ന ബട്ടന്‍ അമര്‍ത്തുക,ക്ലീന്‍ ചെയ്യാനുള്ള ഫയലുകളെ പറ്റി വിവരം കാണാന്‍ ആകും,
അപ്പോള്‍ വണ്‍ ക്ലിക്ക് സ്കാന്‍ ഉപയോഗിച്ച് ക്ലീന്‍ ചെയ്യുക,ഇതു സിസ്റ്റത്തിലെ അനാവശ്യ ഫയലുകള്‍ നീക്കം ചെയ്യുന്നതിനാണു ഉപയോഗിക്കുന്നത്
അടുത്തത് സ്പീഡപ്പ് എന്ന ഓപ്ഷന്‍ ആണു,സിസ്റ്റം ഓണായി വരുന്നത് സ്ലോ ആണെങ്കില്‍ ഇതു ഉപകാരപ്പെടും,ഇതില്‍ സ്റ്റാര്‍ട്ട് അപ്പ് എന്നതില്‍ നിന്നും സിസ്റ്റം ഓണാകുംബോള്‍ തനിയെ ഓപ്പണായി വരുന്ന സ്കൈപ്പ് ,ഗൂഗിള്‍ ടോക്ക് എന്നിവ പോലുള്ളത് ഡിസേബിള്‍ ആക്കിയാല്‍ സിസ്റ്റം ഓണ്‍ ആകുന്ന സ്പീഡ് വ്യത്യാസം വരും
അടുത്തത് ക്ലൌഡ് സെക്യൂരിറ്റി ആണു,നിങ്ങളുടെ സിസ്റ്റത്തിലെ ഫയലുകള്‍ ഓണ്‍‌ലൈനില്‍ സ്കാന്‍ ചെയ്തു അവ വൈറസ് ബാധിച്ചവയാണൊ എന്നു അറിയിക്കുന്നു,ഇതു സി ക്ലീനറില്‍ ഇല്ല
ക്ലൌഡ് സ്കാന്‍ ചെയ്യുന്നതിന്റെ സ്ക്രീന്‍ ഷോട്ട്
സ്കാന്‍ റിസള്‍ട്ടിന്റെ സ്ക്രീന്‍ ഷോട്ട്
ഈ സോഫ്റ്റ്‌വെയറിലെ മറ്റു സൌകര്യങ്ങള്‍ കാണാം
ഫേസ്ബുക്ക് ഉപയോഗിക്കുമ്പോള്‍ ചിലപ്പോള്‍ ചിത്രങ്ങള്‍ കാണാനാകുന്നില്ല എന്ന്‍ തോന്നുന്നവര്‍ ഇതിലെ ഫേസ്ബുക്ക് ക്ലീനര്‍ ഉപയോഗിച്ചാല്‍ ആ പരാതി പരിഹരിക്കപ്പെടും ( ഇതു സി ക്ലീനറില്‍ ഇല്ല )

ഇന്റെര്‍നെറ്റ്‌സ്പീഡ് ചെക്ക് ചെയ്യാം
g
അടുത്തതായി നമ്മള്‍ ഒരു ഫയലില്‍ റൈറ്റ് ക്ലിക്ക് ചെയ്യുംബോള്‍ വരുന്ന അനാവശ്യ മെനു ഒഴിവാക്കാനുള്ള ടൂള്‍ ആണിത്,ആവശ്യമില്ലാത്തത് ഡിസേബിള്‍ ചെയ്യുക
സിസ്റ്റത്തിനെ പറ്റിയുള്ള ഇന്‍ഫര്‍മേഷനുകള്‍ കാണാം

ഇതില്‍ ആപ് സ്റ്റോര്‍ ഉണ്ട്,നമുക്ക് അത്യാവശം വേണ്ട സോഫ്റ്റ്‌വെയറുകള്‍ ഇതില്‍ നിന്നും ഇന്‍സ്റ്റാള്‍ ചെയ്യാം
എഴുതിയിരിക്കുന്നതു + Ratheesh സുഹൃത്ത്

No comments:
Write comments

Services

More Services

WELCOME TO LOGINVIDYA
© 2014 LOGINVIDYA. Designed by Bloggertheme9 | Distributed By Gooyaabi Templates
Powered by Blogger.