| സ്മാർട്ട്ഫോൺ കാറ്റഗറിയിൽ നോക്കിയയുറ്റെ പ്രകടനം വളരെ ദയനീയമാണെങ്കിലും
വിലകുറഞ്ഞ ഫോണുകളൂടെ കാറ്റഗറിയിൽ അവർ അനുദിനം ശക്തിപ്രാപിക്കുന്ന കാഴ്ചയാണ്
നമുക്ക് കണാൻ സാധിക്കുന്നത്. അതിനാൽ തന്നെ വിൽകുന്ന ഫോണുകളുടെ
എണ്ണത്തിന്റെ കാര്യത്തിൽ ഒരിക്കലും നോക്കിയയെ മറികടക്കാൻ മറ്റുള്ളവർക്ക്
കഴിയാത്തത്. ലോകത്തിലെ തന്നെ നോക്കിയയുടെ ഏറ്റവും ശക്തമായ വിപണിയിലൊന്നാണ്
ഇന്ത്യ. അതിനാൽ തന്നെ ഇന്ത്യൻ ഉപഭോക്താക്കളുടെ ആവശ്യം മുൻകൂട്ടി
തിരിച്ചറിഞ്ഞ് ഉല്പന്നങ്ങൾ പുറത്തിറക്കാൻ നോക്കിയ എപ്പോഴും
ശ്രദ്ധിക്കാറുണ്ട്. അതിനൊരു മികച്ച ഉദാഹരണമാണ് അവരുടെ ആശ സീരീസ് ഫോണുകൾ.
നിലവിൽ പത്തോളം മോഡലുകളുള്ള ആശ സീരീസിൽ ആശ 305, 311 എന്നീ രണ്ട് മോഡലുകളാണ് ഇപ്പോൾ നോക്കിയ പുറത്തിറക്കിയിരിക്കുന്നത്. |
|
|
|
 |
|
The new Full Touch Dual SIM Nokia Asha 305
|
|
|
|
|
|
| The new Full Touch Dual SIM Nokia Asha 305 |
 |
| Introducing
the new Full Touch Dual SIM Nokia Asha 305 smartphone with faster
internet browsing and a whole lot more. Easy Swap your SIMs-change SIM
cards without turning off your phone. The wait is over. Now swipe, pinch
and tap the touch screen, and enjoy 40 premium EA games free with the
new Nokia Asha 305.
|
 |
|
|
|
 |
 |
|
|
|
|
 |
|
 |
 |
 |
| Maps for everyone |
 |
| Jump to Nokia Maps online for a front row seat to the world. Plan routes
and find great things to do, with jaw-dropping 3D maps that come alive
right on your screen. Plus many Nokia phones come with tips on the best
local hangouts, free drive and walk navigation and street maps you can
use offline.
|
 |
|
|
|
 |
|
 |
|
|
|
|
|
 |
1Ghz പ്രോസസ്സറോട് കൂടിയ മോഡലാണ് ആശ 311. ഇതിന്റെ 3 ഇഞ്ച് കപ്പാസിറ്റീവ്
ടച്ച്സ്ക്രീൻ പോറലുകളെ പൂർണ്ണമായും തടയുമെന്ന് നോക്കിയ അവകാശപ്പെടുന്നു.
400×240 പിക്സൽ റെസലൂഷനാണ് ഇതിനുള്ളത്. 250MB ഇന്റേണൽ മെമ്മറിയുള്ള ഇതിൽ
32GB വരെയുള്ള മെമ്മറി കാർഡ് ഉപയോഗിക്കാം. 3.2 മെഗാപിക്സലിന്റെ
ക്യാമറയുമുള്ള ഇതിന്റെ വില 7,139 രൂപയാണൂ. ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ
ഇത് ഷോപ്പുകളിൽ ലഭ്യമായിതുടങ്ങും.
നോക്കിയ 305 ഒരു ഡ്യൂവൽ സിം മോഡലാണ്. 2 മെഗാപിക്സൽ ക്യാമറയും 3 ഇഞ്ച്
റെസിസ്റ്റീവ് ടച്ച്സ്ക്രീനും ഇതിലുണ്ട്. ഇതിൽ 10MB ഇന്റേണൽ മെമ്മറിയും 32GB
വരെ എക്സ്റ്റേണൽ മെമ്മറി പിന്തുണയുമാണുള്ളത്. 5029 വിലയിട്ടിരിക്കുന്ന ഇത്
ഇപ്പോൾ തന്നെ വിപണിയിൽ ലഭ്യമാണ്.
നോക്കിയയുടെ പുതിയ കണ്ടന്റ് ആക്സലേറ്ററോട് കൂടിയ ഇവയിൽ ഏറ്റവും പുതിയ
ഡാറ്റ കമ്പ്രഷൻ സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതുവഴി
ഇന്റർനെറ്റ് ബ്രൌസിങ്ങ് വേഗ്ഗത കൂട്ടുവാനും, ഡാറ്റ ഉപയോഗം ഗണ്യമായി
കുറയ്ക്കാനും സാധിക്കുമെന്നാണ് കമ്പനി പറയുന്നത്. 10,000ത്തോളം വെബ്
ആപ്ലിക്കേഷനുകളൂടെ പിന്തുണയും ഈ പുതിയ ബ്രൌസറിനുണ്ട്. |
No comments:
Write comments