Monday, October 17, 2016

ലോക്ക് ചെയ്ത ആപ്പ് പാസ്സ്‌വേര്‍ഡ്‌ ഇല്ലാതെ തുറക്കാം

ഇത് മറ്റൊരാളുടെ സ്വകാര്യത കവര്‍ന്നെടുക്കാനല്ല., മറിച്ച് നമ്മെ നമുക്ക് തന്നെ എങ്ങിനെ സംരക്ഷിക്കാം എന്നുള്ള പഠനമാണ്..
നാം മിക്കവരും നമ്മുടെ മൊബൈലിലെ പല ആപ്പുകളും ആപ്പ് ലോക്ക് വഴി ഒളിപ്പിക്കുന്നവരാണ്..ചിലപ്പോ ചുമ്മാ ലോക്ക് ചെയ്യുന്നതാവാം..
അല്ലെങ്കില്‍ നമ്മുടെ ചാറ്റോ മറ്റു വല്ലതുമോ മറ്റൊരാള്‍ കാണരുത് എന്ന് കരുതി ലോക്ക് ചെയ്യുന്നതും ആവാം..
എന്നാല്‍ സുഹൃത്ത് അറിയാതെ അവന്‍ ലോക്ക് ആക്കിയ ആപ്പ് എങ്ങിനെ പാസ്സ്‌വേര്‍ഡ്‌ ഇല്ലാതെ തുറക്കാം എന്ന് നോക്കാം..

applock അല്ലെങ്കില്‍ CM Security എന്നീ ആപ്പുകള്‍ ഉപയോഗിച്ചാവും മിക്കവരും ആപ്ലിക്കേഷനുകള്‍ ലോക്ക് ചെയ്യുക..
സെറ്റിങ്ങ്സില്‍ പോയി ഇന്‍സ്റ്റാള്‍ ചെയ്ത ആപ്ലിക്കേഷനുകള്‍ മാനേജ് ചെയ്യുന്ന സെറ്റിംഗ്സ് തുറക്കുക..അതില്‍ ALL എന്നതില്‍ ലോക്ക് ചെയ്യാന്‍ ഉപയോഗിച്ച ആപ് നമുക്ക് കാണാന്‍ സാധിക്കും..
അതില്‍ ക്ലിക്ക് ചെയ്യുക..
ശേഷം ചിത്രത്തില്‍ കാണുന്നതുപോലെ അടിയില്‍ Force Stop എന്നുകാണാം , അതില്‍ ക്ലിക്കുക..ചിത്രം നോക്കൂ..
ശേഷം ലോക്ക് ചെയ്ത ആപ്പ് തുറന്നു നോക്കൂ..ആപ്ലിക്കേഷന്‍ പാസ്സ്‌വേര്‍ഡ്‌ ഇല്ലാതെ തന്നെ തുറന്നതായി കാണാന്‍ സാധിക്കും..
നുറുങ്ങ്..ആപ്പുകള്‍ ലോക്ക് ചെയ്യുമ്പോള്‍ സെറ്റിംഗ്സ് എന്നതും ലോക്ക് ചെയ്യാന്‍ ശ്രമിക്കുക..ഒരു പ്രോഫഷനലിനു മാത്രമേ അത് പൊട്ടിക്കാന്‍ കഴിയൂ...:)
thanks..copy.സുഹൃത്ത്.com/അലിഭായ്



No comments:
Write comments

Services

More Services

WELCOME TO LOGINVIDYA
© 2014 LOGINVIDYA. Designed by Bloggertheme9 | Distributed By Gooyaabi Templates
Powered by Blogger.