നിങ്ങളുടെ കമ്പ്യൂട്ടറിൽ നിന്ന് മറ്റൊരു കമ്പ്യൂട്ടർ നിയന്ത്രിക്കണമെങ്കിൽ നിങ്ങൾ എന്തുചെയ്യും? സാധാരണ ഗതിൽ കമ്പ്യൂട്ടർ ഹാക്കർമാരാണ് ഇത്തരത്തിൽ മറ്റ് കമ്പ്യൂട്ടറിന്റെ നിയന്ത്രണം ഏറ്റെടുക്കാറുള്ളത്. അത് ഒരിക്കലും നിങ്ങളുടെ അറിവോടെയായിരിക്കില്ല, ഒപ്പം ചിലപ്പോൾ നിങ്ങൾക്ക് കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്യാം. എന്നാൽ ഇപ്പോൾ പറഞ്ഞു വരുന്നത് നിങ്ങളുടെ അറിവോടെ നിങ്ങളുടെ കമ്പ്യൂട്ടർ നിയന്ത്രിക്കാൻ മറ്റൊരാൾക്ക് അനുവാദം കൊടുക്കുന്നതിനെക്കുറിച്ചാണ്. ഇതിന്റെ ആവശ്യം എന്താണെന്ന് ചോദിച്ചാൽ ചിലപ്പോൾ ഒരു പുതിയ സോഫ്റ്റ് വെയർ ഇൻസ്റ്റാൾ ചെയ്യാനായിരിക്കാം, അല്ലെങ്കിൽ നിങ്ങളുടെ കമ്പ്യൂട്ടറിലെ എന്തെങ്കിലും തകരാർ പരിഹരിക്കാനാകാം, ചിലപ്പോൾ എന്തെങ്കിലും ഓപ്ഷനുകൾ പഠിപ്പിച്ചു തരാനാകാം ഇങ്ങനെ പല സന്ദർഭങ്ങളിലും നിങ്ങളുടെ കമ്പ്യൂട്ടർ നിങ്ങളുടെ സുഹൃത്തിനോ, നിങ്ങളുടെ സിസ്റ്റം മാനേജർക്കോ ഇന്റർനെറ്റ് വഴി നിങ്ങളുടെ കമ്പ്യൂട്ടർ ആക്സസ്സ് ചെയ്യാൻ സാധിച്ചാൽ നിങ്ങളുടെ പ്രശ്നങ്ങൾക്ക് ഉടനടി പരിഹാരവും സമയലാഭവും ഉണ്ടാകും. ഇത്തരത്തിൽ നിങ്ങളുടെ കമ്പ്യൂട്ടർ മറ്റൊരാൾക്ക് നിയന്ത്രിക്കാൻ അല്ലെങ്കിൽ മറ്റൊരു കമ്പ്യൂട്ടർ നിങ്ങൾക്ക് നിയന്ത്രിക്കാൻ അവസരം നൽകുന്ന ഒരു സോഫ്റ്റ് വെയർ ആണ് ടീം വ്യൂവർ.
വ്യക്തിഗത ആവശ്യങ്ങൾക്ക് സൌജന്യമായി ഉപയോഗിക്കാവുന്ന ഒരു സോഫ്റ്റ് വെയർ ആണ് ടീം വ്യൂവർ. ഇതിന്റെ ഏറ്റവും വലിയ ആകർഷണീയത ഈ സൊജന്യ ഉപയോഗവും ലളിതമായ ഇൻസ്റ്റാളേഷനുമാണ്. ഇനി ഇൻസ്റ്റാൾ ചെയ്യാതെയും ഇത് ഉപയോഗിക്കാം. അഡ്മിനിസ്റ്റ്രേറ്റർക്ക് മാത്രമേ ഇത് ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കു. എന്നാൽ ഇൻസ്റ്റാൾ ചെയ്താൽ ഏത് യൂസറിനു വേണമെങ്കിലും ഇത് ഉപയോഗിക്കാം. ഇതിന്റെ ഇൻസ്റ്റാളേഷൻ സമയത്ത് ലഭിക്കുന്ന ഐഡി യും, പാസ്സ് വേഡും അറിഞ്ഞാൽ മാത്രമേ ഇതുവഴി നിങ്ങളുടെ കമ്പ്യൂട്ടർ ആക്സസ്സ് ചെയ്യാൻ സാധിക്കു. അതുപോലെ നിങ്ങൾക്ക് മറ്റൊരാളുടെ കമ്പ്യൂട്ടർ ആണ് നിയന്ത്രിക്കേണ്ടതെങ്കിൽ അതിന്റെ ഐഡിയും പാസ്സ് വേഡും അറിഞ്ഞിരിക്കണം. ഇങ്ങനെ കണക്ട് ചെയ്തുകഴിഞ്ഞാൽ മറ്റേകമ്പ്യൂട്ടറിന്റെ സ്ക്രീൻ പൂർണ്ണമായും നിങ്ങളുടെ കമ്പ്യൂട്ടറിൽ കാണൂകയും നിങ്ങൾ സ്വന്തം കമ്പ്യൂട്ടറിൽ കാര്യങ്ങൾ ചെയ്യുന്നതുപോലെ മറ്റേ കമ്പ്യൂറ്റർ നിയന്ത്രിക്കാവുന്നതുമാണ്. റിമോട്ട് കമ്പ്യൂട്ടിങ്ങിനല്ലാതെ ഫയൽ ട്രാൻസ്ഫറിനും, പ്രസ്ന്റേഷനുകൾക്കായും ടീം വ്യൂവർ ഉപയോഗിക്കാവുന്നതാണ്.
വിൻഡോസ്, ലിനക്സ്, മാക് എന്നിവയിൽ എന്നപോലെ ഐഒഎസിലും ആൻഡ്രോയിഡിലും പ്രവർത്തിക്കുന്ന ടീം വ്യൂവർ സോഫ്റ്റ് വെയർ വെർഷനുകളും ഉണ്ട്. ഒപ്പം തന്നെ ഇന്റർനെറ്റിൽ അല്ലാതെ ലോക്കൽ നെറ്റ്വർക്കിലും ഇത് പ്രവർത്തിക്കും
No comments:
Write comments