Monday, July 14, 2014

ഒരു വര്‍ഷത്തേക്ക് ഫ്രീ ഡൊമെയ്ന്‍

free-xyz-domain - Compuhow.com

മുമ്പ് ഡൊമെയ്ന്‍ എക്സ്റ്റന്‍ഷനുകളെന്ന് പറഞ്ഞാല്‍ .com, .net തുടങ്ങി എണ്ണപ്പെട്ടവ മാത്രമായിരുന്നു. എന്നാലിന്ന് me, actor, shop തുടങ്ങി ഒരുമാതിരിപ്പെട്ട വാക്കുകളൊക്കെ എക്സ്റ്റന്‍ഷനുകളായിക്കഴിഞ്ഞു.

ഇത്തരത്തിലുള്ള ഡൊമെയ്നുകളൊക്കെ പണം നല്കി വാങ്ങേണ്ടതാണ്. എന്നാല്‍ പണം മുടക്കാന്‍ മടിയുള്ള, ഡൊമെയ്ന്‍ വാങ്ങണമെന്ന് ആഗ്രഹമുള്ളവര്‍ക്ക് ലഭിക്കുന്ന ഒരു ഫ്രീ എക്സ്റ്റന്‍ഷനാണ് .XYZ.
ഇത് ഒരു വര്‍ഷത്തേക്ക് ഫ്രീ ആയി ഉപയോഗിക്കാം. അതിന് EuroDNS.com എന്ന സൈറ്റില്‍ പോവുക. അവിടെ രജിസ്റ്റര്‍ ചെയ്യാനുദ്ദേശിക്കുന്ന ഡൊമെയ്ന്‍ നെയിം എന്‍റര്‍ ചെയ്യുക.

തുടര്‍ന്ന് Find the Perfect Domains എടുക്കുക.
ഇനി ഒരു ഫ്രീ അക്കൗണ്ട് സൈറ്റില്‍ ക്രിയേറ്റ് ചെയ്യുക. ചെക്ക് ഔട്ട് സമയത്ത് NewsletterXYZ എന്ന കോഡ് ഉപയോഗിച്ചാല്‍ ഫ്രീയായി ഡൊമെയ്ന്‍ ലഭിക്കും.
ഒരു വര്‍ഷത്തേക്ക് ഈ ഡൊമെയ്ന്‍ ഫ്രീയായി ഉപയോഗിക്കാം. അതിന് ശേഷം ഉപയോഗിക്കണമെങ്കില്‍ 13 ഡോളറോളം നല്കണം.
VISIT SITE

No comments:
Write comments

Services

More Services

WELCOME TO LOGINVIDYA
© 2014 LOGINVIDYA. Designed by Bloggertheme9 | Distributed By Gooyaabi Templates
Powered by Blogger.