4,999 രൂപയുടെ ലാപ്ടോപ് ഐക്കണ്‍ 1100 യുകെ കമ്പനിയായ എസിഐ
ഇന്ത്യയില്‍ അവതരിപ്പിച്ചു. രാജ്യത്താകമാനം ആദ്യവര്‍ഷം 200,000
ലാപ്ടോപുകള് വില്പനക്കെത്തിക്കാനാണ് എസിഐയുടെ പദ്ധതി. ചൈനയില്‍ നിന്നാണ് ഈ
ഉത്പന്നം കമ്പനി ഇന്ത്യയിലെത്തിക്കുന്നത്.
10.2 ഇഞ്ച് എല്‍ഇഡി ഡിസ്പ്ലെയുള്ള ലാപ്ടോപിന്റെ റെസലൂഷന്‍ 1024×768
ആണ്. 512 എംബി റാം 1 ജിബി വരെ വിപുലപ്പെടുത്താം. 4ജിബിയാണ് സ്റ്റോറേജ്. 32
ജിബി വരെ അതും ഉയര്‍ത്താനാകും. എച്ച്ഡി ഓഡിയോ സൗണ്ട് സിസ്റ്റത്തില്‍
പ്രവര്‍ത്തിക്കുന്ന ലാപ്ടോപില്‍ 3 യുഎസ്ബി 2.0 പോര്‍ട്ടുകള്‍ ഉണ്ട്.
ഒരു പുഷ് കാര്‍ഡ് റീഡര്‍ സഹിതമെത്തുന്ന ലാപ്ടോപിന് വെബ് ക്യാം
സൗകര്യവുമുണ്ട്. ബാറ്ററി സഹിതം 0.7 കിലോഗ്രാം ഭാരമുള്ള ഐക്കണ്‍ 1100
വിന്‍ഡോസ് അധിഷ്ഠിത ലാപ്ടോപാണ്.
സവിശേഷതകള്‍ ഒറ്റനോട്ടത്തില്‍
- 10.2 ഇഞ്ച് എല്‍ഇഡി ഡിസ്പ്ലെ
- 512 എംബി റാം
- 4ജിബി സ്റ്റോറേജ് (32 ജിബി വരെ വിപുലപ്പെടുത്താം)
- എച്ച്ഡി ഓഡിയോ സൗണ്ട് സിസ്റ്റം
- എതര്‍നെറ്റ് അഡാപ്റ്റര്‍, വയര്‍ലസ് അഡാപ്റ്റര്‍, 3ജി റെഡി
- 1 പുഷ് കാര്‍ഡ് റീഡര്‍, എംഎംസി/എസ്ഡി
- 0.7 കിലോഗ്രാം ഭാരം
supar
ReplyDelete